Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adani Group

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ 15 കോ​ടി കി​ട്ടു​മെ​ന്ന് ശ്വേ​ത, തെ​ളി​വാ​യി വീ​ഡി​യോ കാ​ണി​ച്ച് മാ​ല പാ​ർ​വ​തി​യു​ടെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ൽ  

അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മ​ല​യാ​ള​സി​നി​മ​യി​ലെ ഒ​രു വി​ഭാ​ഗം ന​ടി​മാ​ർ. വ​ർ​ഗീ​യ​ത വി​ളി​ച്ചു പ​റ​ഞ്ഞ് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ഒ​രു ധ്രു​വീ​ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ ശ്ര​മി​ച്ചു എ​ന്ന​ത് ത​ന്‍റെ ആ​രോ​പ​ണ​മ​ല്ല അ​നു​ഭ​വ​മാ​ണെ​ന്നും സം​ഘ​ട​ന​യി​ലേ​ക്ക് കോ​ടി​ക​ളു​ടെ കോ​ർ​പ്പ​റേ​റ്റ് ഫ​ണ്ടു​ക​ൾ എ​ത്തി​ക്കാ​നും അ​ണി​യ​റ​യി​ൽ നീ​ക്ക​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​താ​യി മാ​ലാ പാ​ർ​വ​തി വെ​ളി​പ്പെ​ടു​ത്തി.

ഉ​ഷ ഹ​സീ​ന, അ​ൻ​സി​ബ ഹ​സ​ൻ, മാ​ലാ പാ​ർ​വ​തി, മാ​യ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​വ​ർ ശ്വേ​ത​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

മാ​ലാ പാ​ർ​വ​തി​യു​ടെ വാ​ക്കു​ക​ൾ

എ​ന്താ​ണ് അ​മ്മ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്നു​ണ്ട്. പ്ര​തീ​ക്ഷി​ക്കാ​ത്ത​തും വി​ചാ​രി​ക്കാ​ത്ത​തും 32 വ​ർ​ഷ​മാ​യി അ​മ്മ​യി​ൽ ന​ട​ക്കാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ഞ​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന​ത്. ഇ​ത് വെ​റു​തെ പ​റ​യു​ന്ന​ത​ല്ല. 15 കോ​ടി രൂ​പ ശ്വേ​ത​യു​ടെ വി​ശ്വാ​സ്യ​ത​യി​ൽ അ​ദാ​നി ഗ്രൂ​പ്പ് ത​രു​ന്നു എ​ന്ന് പ​റ​യു​മ്പോ​ൾ ഇ​വ​ർ​ക്ക് അ​ത് അം​ഗീ​ക​രി​ക്കാ​ൻ പ​റ്റു​ന്നി​ല്ല.

ഈ ​അ​ദാ​നി ഗ്രൂ​പ്പി​ന് ഇ​വ​രു​ടേ​താ​യ കു​റെ പ​രി​പാ​ടി​ക​ളു​ണ്ട്; 'ദ​ക്ഷി​ണ' പോ​ലെ​യു​ള്ള​വ. സി​നി​മ രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന, ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ക​രു​ത​ലാ​യി​ട്ട് കൊ​ടു​ക്കു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ അ​തി​ലു​ണ്ട്. അ​ത് കു​റ​ച്ചു​കൂ​ടി കൂ​ടു​ത​ൽ കൊ​ടു​ക്കാം, വീ​ട് വെ​ച്ചു കൊ​ടു​ക്കാം അ​ങ്ങ​നെ പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യാം.

15 കോ​ടി രൂ​പ എ​ന്ന് പ​റ​ഞ്ഞാ​ൽ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ​റ്റും! ഒ​രു സ്ത്രീ ​വ​ന്നി​ട്ട് ഇ​ത്ര​യും പ​ണം കൊ​ണ്ടു​വ​രു​ന്നു എ​ന്ന് കാ​ണി​ക്കു​മ്പോ​ൾ, "ഞ​ങ്ങ​ൾ​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത എ​ന്ത് കാ​ര്യ​മാ​ണ് ഇ​വ​രു​ടെ കൈ​യി​ൽ ഉ​ള്ള​ത്?" എ​ന്ന ഭാ​വ​മാ​ണ്. സാ​ധാ​ര​ണ​യാ​യി അ​മ്മ ഒ​രു ഷോ ​ന​ട​ത്തും, അ​തി​ൽ നി​ന്നു​ള്ള പൈ​സ വെ​ച്ചാ​ണ് ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്യു​ന്ന​ത്.

പി​ന്നെ ഇ​തി​ൽ പ​റ​യു​ന്ന ഏ​റ്റ​വും വ​ലി​യ കാ​ര്യം എ​ന്താ​ണെ​ന്ന് അ​റി​യാ​മോ? മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​യി​ൽ നി​ന്നും 15 കോ​ടി രൂ​പ ശ്വേ​ത​യു​ടെ വി​ശ്വാ​സ്യ​ത​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​യു​ന്ന വ്യ​ക്തി മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന നേ​താ​വാ​ണ്.

ഞ​ങ്ങ​ളു​ടെ അ​റി​വി​ൽ അ​വ​ർ അ​മ്മ​യി​ലെ മെ​മ്പ​ർ അ​ല്ല. അ​വ​ർ​ക്ക് 'അ​മ്മ'​യു​മാ​യി​ട്ട് എ​ന്താ​ണ് ബ​ന്ധ​മെ​ന്നും ഞ​ങ്ങ​ൾ​ക്ക​റി​യി​ല്ല. സം​സ്ഥാ​ന നേ​താ​വാ​ണ്, മു​ൻ കൗ​ൺ​സി​ല​റു​മാ​ണ്.​ശ്രീ​മ​തി പ​ത്മ​ജ എ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്. അ​തി​ന്‍റെ വീ​ഡി​യോ എ​ന്‍റെ കൈ​യി​ലു​ണ്ട്, ആ​ർ​ക്കെ​ങ്കി​ലും താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ൽ ഞാ​ൻ അ​യ​ച്ചു ത​രാം. അ​പ്പോ​ൾ ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് ഈ ​വി​ഷ​യം സം​സാ​രി​ക്കു​ന്ന​ത്? ഇ​വ​ർ 'അ​മ്മ'​യു​ടെ നേ​താ​വാ​ണോ? 

ശ്വേ​ത പ​ല​വ​ട്ടം പ​റ​ഞ്ഞു അ​വ​ർ ഒ​രു കോ​ൺ​ഗ്ര​സു​കാ​രി​യാ​ണെ​ന്ന്! അ​വ​ർ കോ​ൺ​ഗ്ര​സോ ബി​ജെ​പി​യോ സി​പി​എ​മ്മോ സി​പി​ഐ​യോ ആ​കാം... അ​തി​ലൊ​ന്നും ആ​ർ​ക്കും ഒ​രു വി​രോ​ധ​വും ഇ​ല്ല. ഒ​രു അ​യി​ത്ത​വും ഇ​ല്ല. ഇ​തെ​ല്ലാം ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ലു​ള്ള പാ​ർ​ട്ടി​ക​ളാ​ണ്. എ​ന്നാ​ൽ അ​ത്ത​രം അ​ജ​ണ്ട​ക​ൾ സം​ഘ​ട​ന​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​ത് ഞ​ങ്ങ​ൾ എ​തി​ർ​ക്കും.

അ​തു ചോ​ദ്യം ചെ​യ്യു​ന്ന ഒ​രാ​ളാ​യി​രു​ന്നു അ​ൻ​സി​ബ. അ​ൻ​സി​ബ എ​ന്ന മു​സ്ലിം നാ​മ​ധാ​രി​യാ​യ വ്യ​ക്തി​യെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കി ജി​ഹാ​ദി​യാ​ക്കി അ​വി​ടെ നി​ന്ന് ഓ​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​വി​ടെ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്. വ​ർ​ഗീ​യ​ത വി​ളി​ച്ചു പ​റ​ഞ്ഞ് അ​വി​ടെ ഒ​രു ധ്രു​വീ​ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന​ത് എ​ന്‍റെ ആ​രോ​പ​ണ​മ​ല്ല, അ​നു​ഭ​വ​മാ​ണ്.

മാ​ലാ പാ​ർ​വ​തി​യാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​തെ​ന്ന് നി​ങ്ങ​ൾ പ​ല​വ​ട്ടം കേ​ട്ടു​കാ​ണും. എ​ന്താ​ണ് ആ ​ഗൂ​ഢാ​ചോ​ല​ന? എ​ന്തി​നാ​ണ് എ​നി​ക്ക് മൈ​ക്ക് ത​രാ​തെ ശ്വേ​ത എ​ന്നെ വ​ട്ടം പി​ടി​ച്ചു നി​ന്ന​ത്? ​ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ ഒ​രു ഫോ​ൺ സം​ഭാ​ഷ​ണം അ​വ​ർ പു​റ​ത്തു​വി​ട്ട​തി​നു ശേ​ഷം ശ്വേ​ത​യ്ക്ക് ആ ​മാ​ന്യ​ത കൊ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്നു തോ​ന്നി. വ്യ​ക്തി​പ​ര​മാ​യ ഒ​രു സം​ഭാ​ഷ​ണം, ഒ​രാ​ൾ കൂ​ടി ആ ​കോ​ൺ​ഫ​റ​ൻ​സ് കോ​ളി​ലു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​റി​യു​ന്ന​തി​ന്‍റെ ധൈ​ര്യ​ത്തി​ലാ​ണ് ഞാ​നി​തു പ​റ​യു​ന്ന​ത്.

അ​ൻ​സി​ബ​യു​ടെ വി​ഷ​യം സം​സാ​രി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞ​ത് അ​ൻ​സി​ബ നാ​ലു പേ​രെ ക​ൺ​വേ​ർ​ട്ട് ചെ​യ്യാ​ൻ നോ​ക്കി എ​ന്നാ​ണ്. എ​ന്താ ഈ ​സം​സാ​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ഞാ​ൻ ശ്വേ​ത​യോ​ട് ചോ​ദി​ച്ച​ത്. അ​ങ്ങ​നെ സം​സാ​രി​ക്ക​രു​തെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. ഞ​ങ്ങ​ൾ ത​മ്മി​ൽ ചെ​റി​യൊ​രു ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തൊ​രു സാ​മൂ​ഹ്യ​വി​ഷ​യ​മാ​ണെ​ന്നും ഇ​തു പു​റ​ത്തു പ​റ​യു​മെ​ന്നും ഞാ​ൻ പ​റ​ഞ്ഞു.

അ​പ്പോ​ൾ അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞ​ത്, ഞാ​ൻ സി​നി​മാ ഇ​ൻ​ഡ​സ്ട്രി​യി​ൽ ഉ​ണ്ടാ​കി​ല്ല എ​ന്നാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ നി​ന്ന് മാ​റി നി​ന്നോ​ളൂ, എ​നി​ക്ക് ചേ​ച്ചി​യോ​ട് ഇ​ഷ്ട​മു​ള്ള​തു​കൊ​ണ്ടാ​ണ് പ​റ​യു​ന്ന​ത് എ​ന്ന് ശ്വേ​ത പ​റ​ഞ്ഞു. അ​ൻ​സി​ബ​യു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് അ​വ​ർ എ​ന്നെ താ​ക്കീ​ത് ചെ​യ്തു.

ശ്വേ​ത​യ​ട​ക്കം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റെ അ​താ​യ​ത് അ​ൻ​സി​ബ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച ആ ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റെ ഞാ​ൻ വി​ളി​ച്ചു. അ​യാ​ൾ ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ൽ പോ​ലും ആ​വ​ശ്യ​മി​ല്ലാ​തെ ഒ​രു സം​ശ​യ​ത്തി​നു പോ​ലും ഇ​ട ന​ൽ​കാ​തെ, 2023ൽ ​ന​ട​ന്ന ഒ​രു സി​നി​മ​യു​ടെ കാ​ര്യം പ​റ​യു​ക​യാ​ണ്.

അ​വി​ടെ വ​ച്ച് അ​ൻ​സി​ബ ഒ​രു നോ​മ്പെ​ടു​ത്തു​വെ​ന്നും അ​തി​നോ​ടൊ​പ്പം ഈ ​പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​റു​ടെ മ​ക​ൻ– അ​ഭി​ന​യി​ക്കാ​നോ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യോ വ​ന്ന​താ​ണ്– അ​ൻ​സി​ബ​യ്ക്കൊ​പ്പം നോ​മ്പു തു​റ​ന്നു​വെ​ന്നും പ​റ​ഞ്ഞു. ഈ ​ഒ​രു കാ​ര്യ​ത്തി​നെ 2026ലെ ​എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി വി​ഷ​യ​ത്തി​ൽ ഒ​രു വാ​ട്ട്സാ​പ്പ് ചാ​റ്റി​ൽ ഒ​രു ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത് എ​ന്തി​നാ​ണ്? ഇ​തു ചോ​ദി​ച്ച​പ്പോ​ൾ ശ്വേ​ത ചോ​ദി​ച്ച​ത് ചേ​ച്ചി​ക്ക് ജ​യി​ലി​ൽ പോ​യി കി​ട​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടോ എ​ന്നാ​ണ്.

തി​ഹാ​ർ ജ​യി​ലി​ൽ അ​ൻ​സി​ബ പോ​യാ​ൽ കു​റ​ച്ചു പ്ര​ശ്ന​മി​ല്ലേ എ​ന്ന് ഞാ​നും തി​രി​ച്ചു ചോ​ദി​ച്ചു. അ​ങ്ങ​നെ ഞ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു ശേ​ഷ​മാ​ണ് ഞാ​ൻ ഗൂ​ഢാ​ലോ​ച​ന​ക്കാ​രി ആ​യ​ത്. 

എ​നി​ക്ക് ഗൂ​ഢാ​ലോ​ച​ന​യൊ​ന്നു​മി​ല്ല, ആ​ലോ​ച​ന മാ​ത്ര​മേ ഉ​ള്ളൂ. കാ​ര​ണം ഇ​ങ്ങ​നെ​യൊ​രു സം​ഘ​മ​ല്ല അ​മ്മ​യെ ഭ​രി​ക്കേ​ണ്ട​ത്. ധ്രു​വീ​ക​ര​ണം ന​ട​ത്തു​ന്ന വ​ർ​ഗീ​യ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന മ​നു​ഷ്യ​രെ ഒ​ന്നാ​യി കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ജാ​തി​മ​ത​ങ്ങ​ളെ ഒ​ന്നാ​യി കാ​ണാ​നാ​കാ​ത്ത ക​ലാ​കാ​ര​ൻ​മാ​രു​ടെ ഇ​ട​യി​ൽ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ന്ന ആ​ൾ​ക്കാ​ര​ല്ല അ​മ്മ ഭ​രി​ക്കേ​ണ്ട​ത്.

അ​തെ​ന്‍റെ വി​ശ്വാ​സ​മാ​ണ്. കേ​ര​ളം അ​ങ്ങ​നെ ത​ന്നെ​യാ​ണെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. ആ ​സം​ഘ​ട​ന​യി​ൽ ന​ട​ക്കു​ന്ന​ത് നാ​ളെ വ​രാ​നി​രി​ക്കു​ന്ന ‘കേ​ര​ള സ്റ്റോ​റി’ ആ​ണെ​ന്നു തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ഞാ​ൻ പ്ര​തി​ക​രി​ച്ച​ത്. ത​ട്ട​മി​ടാ​ത്ത, അ​മ്പ​ല​ത്തി​ൽ വ​രെ പോ​കു​ന്ന ഒ​രു സി​നി​മാ ന​ടി, മ​ല​പ്പു​റം​കാ​രി മു​സ്ലിം– അ​വ​ർ അ​വി​ടെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന ഒ​രു ക​ഥ സി​നി​മ​യാ​യി വ​ന്നാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ന്നാ​യി ഓ​ടും. ഈ ​ക​ഥ​യാ​ണ് ഇ​വി​ടെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തു പു​റ​ത്തു പ​റ​യ​ണ്ട എ​ന്നു ക​രു​തി ഇ​രു​ന്നി​ട്ടും മ​റ്റു വി​ഷ​യ​ങ്ങ​ളി​ലൂ​ടെ ഇ​തു പു​റ​ത്തു​വ​രി​ക​യാ​ണ്. 

അ​ൻ​സി​ബ​യെ പു​റ​ത്താ​ക്ക​ണം എ​ന്ന അ​ജ​ണ്ട​യു​മാ​യാ​ണ് അ​വ​ർ വ​ന്ന​ത്. പ​ക്ഷേ, ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​ൻ​സി​ബ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ട്ടു. അ​വ​ർ അ​ൻ​സി​ബ​യ്ക്കൊ​പ്പം നി​ന്നു. ശ്വേ​ത​യ്ക്ക് ഉ​ത്ത​രം ഇ​ല്ലാ​താ​യി എ​ന്ന​ത് സ​ത്യ​മാ​ണ്. അ​തി​ന് ബാ​ബു​രാ​ജ് ഒ​രു ആ​രോ​പ​ണം മു​ന്നോ​ട്ടു വ​ച്ചു. ഒ​രു പ്ര​ത്യേ​ക പാ​ർ​ട്ടി​യി​ൽ നി​ന്നും ര​ണ്ടു കോ​ടി രൂ​പ വാ​ങ്ങി​യി​ല്ലേ എ​ന്ന് ശ്വേ​ത​യോ​ട് ചോ​ദി​ച്ചു.

ആ ​ആ​രോ​പ​ണ​മൊ​ന്നും ജ​ന​റ​ൽ ബോ​ഡി ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ല. പി​റ്റേ​ദി​വ​സം ല​ക്ഷ്മി​പ്രി​യ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ത് എ​ത്ര ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്. ശ്വേ​ത ജ​ന​റ​ൽ ബോ​ഡി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. എ​ന്തി​നാ​ണ് അ​വ​ർ പോ​കു​ന്ന​ത്? അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണം ആ​രെ​ങ്കി​ലും ഉ​ന്ന​യി​ച്ചാ​ൽ എ​ന്താ​ണെ​ന്ന് തി​രി​ച്ചു ചോ​ദി​ക്കു​ക​യ​ല്ലേ ചെ​യ്യു​ക? അ​ങ്ങ​നെ ചോ​ദി​ക്കാ​തെ അ​വ​ർ ഇ​റ​ങ്ങി ഓ​ടി​യ​ത് എ​ന്തി​നാ​ണ്? അം​ഗ​ത്വം രാ​ജി വ​ച്ച് പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് അ​വ​ർ പോ​യി. ‘ഞാ​നും എ​ന്‍റെ അം​ഗ​ങ്ങ​ളും രാ​ജി വ​യ്ക്കു​ക​യാ​ണ്’ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​വ​രാ​രും അ​തി​നെ എ​തി​ർ​ത്തി​ല്ല. ജ​ന​റ​ൽ ബോ​ഡി​യാ​ണ് ഏ​റ്റ​വും ഉ​ന്ന​ത സ​മി​ത്. അ​വ​ർ രാ​ജി വ​ച്ച​തി​നു ശേ​ഷം ജ​ന​റ​ൽ ബോ​ഡി തീ​രു​മാ​ന​മെ​ടു​ത്തു പു​തി​യൊ​രു സ​മി​തി​യെ വ​യ്ക്കാ​ൻ! ആ ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഒ​രു ഫോ​ൺ കോ​ൾ ചോ​ർ​ത്തി​ക്കൊ​ണ്ട് മ്ലേ​ച്ഛ​മാ​യ രീ​തി​യി​ൽ കോ​ട​തി​യി​ൽ പോ​യി ഒ​ഴി​വാ​ക്കി​യ​ത്.

ഞ​ങ്ങ​ൾ കൈ​യും കാ​ലും പി​ടി​ച്ചാ​ണ് ര​മേ​ശ് പി​ഷാ​ര​ടി​യെ അ​വി​ടെ ഇ​രു​ത്തി​യ​ത്. അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ്. പ​ക്ഷേ, ആ ​രാ​ഷ്ട്രീ​യം അ​മ്മ​യി​ൽ ക​ളി​ക്കു​ന്ന വ്യ​ക്തി​യ​ല്ല അ​ദ്ദേ​ഹം. ബി​ജെ​പി ആ​യി​ട്ടു​ള്ള അം​ഗ​ങ്ങ​ളു​ണ്ട് അ​മ്മ​യി​ൽ. എ​ല്ലാ പാ​ർ​ട്ടി​ക്കാ​രു​മു​ണ്ട്. അ​വ​രെ​യെ​ല്ലാം ബ​ഹു​മാ​നി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്നു. സി​നി​മാ സം​ഘ​ട​ന​ക​ളെ പി​ടി​ച്ചു​കൊ​ണ്ട്, സി​നി​മ​യെ പി​ടി​ച്ചു​കൊ​ണ്ട് ബോ​ളി​വു​ഡി​ൽ ന​ട​ക്കു​ന്ന പോ​ലെ സി​നി​മ​യെ വ​ർ​ഗീ​യ​വ​ൽ​ക്ക​രി​ക്കു​ന്ന ശ്ര​മം മു​ള​യി​ലേ നു​ള്ളാ​ൻ ശ്ര​മി​ച്ചു എ​ന്നു​ള്ള ഗൂ​ഢാ​ലോ​ച​ന കു​റ്റം ഉ​ണ്ടെ​ങ്കി​ൽ അ​തു ഞാ​ൻ ചെ​യ്തി​ട്ടു​ണ്ട്. അ​തി​ന് ഞാ​ൻ അ​ശ്ലീ​ല വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. രൂ​ക്ഷ​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, അ​ശ്ലീ​ലം പ​റ​ഞ്ഞി​ട്ടി​ല്ല.  

 

Business

ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി​​യു​​ടെ വ​​ൻ നി​​ക്ഷേ​​പം

മും​​ബൈ: ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് അ​​ധി​​ഷ്ഠി​​ത ഡാ​​റ്റ സെ​​ന്‍റ​​റു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി 2025-ഓ​​ടെ ഇ​​ന്ത്യ​​യി​​ൽ 100 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് അ​​ദാ​​നി ഗ്രൂ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ പു​​ന​​രു​​പ​​യോ​​ഗ ഉൗ​​ർ​​ജ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​യാ​​കും.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സം​​യോ​​ജി​​ത ഡാ​​റ്റാ സെ​​ന്‍റ​​ർ പ്ലാ​​റ്റ്ഫോം സ്ഥാ​​പി​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ എ​​ഐ മേ​​ഖ​​ല​​യി​​ലെ മു​​ൻ​​നി​​ര​​ക്കാ​​രാ​​ക്കി മാ​​റ്റാ​​ൻ ആ​​വ​​ശ്യ​​മാ​​യ ഉൗ​​ർ​​ജ-​​കം​​പ്യൂ​​ട്ടിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ് ക​​ന്പ​​നി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ വെ​​റു​​മൊ​​രു എ​​ഐ ഉ​​പ​​ഭോ​​ക്താ​​വ് എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് എ​​ഐ നി​​ർ​​മാ​​താ​​ക്ക​​ളും ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ഈ ​​പ്രാ​​രം​​ഭ നി​​ക്ഷേ​​പം 2035ഓ​​ടെ സെ​​ർ​​വ​​ർ നി​​ർ​​മാ​​ണം, ഇ​​ല​​ക്ട്രി​​ക്ക​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ, ക്ലൗ​​ഡ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ തു​​ട​​ങ്ങി​​യ അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​ക​​ളി​​ൽ 150 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ അ​​ധി​​ക നി​​ക്ഷേ​​പ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഇ​​തി​​ലൂ​​ടെ അ​​ടു​​ത്ത പ​​ത്ത് വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ 250 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള എ​​ഐ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു.

അ​​ദാ​​നി കോ​​ണ​​ക്സി​​ന്‍റെ നി​​ല​​വി​​ലു​​ള്ള 2 ഗി​​ഗാ​​വാ​​ട്ട് ഡാ​​റ്റാ സെ​​ന്‍റ​​ർ ശൃം​​ഖ​​ല​​യെ 5 ഗി​​ഗ​​വാ​​ട്ടി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ക എ​​ന്ന​​താ​​ണ് ഈ ​​പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ഒ​​രു കൂ​​റ്റ​​ൻ എ​​ഐ ഡാ​​റ്റാ സെ​​ന്‍റ​​ർ കാം​​പ​​സ് നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി ഗ്രൂ​​പ്പ് ഗൂ​​ഗി​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ട്. കൂ​​ടാ​​തെ ഹൈ​​ദ​​രാ​​ബാ​​ദി​​ലും പൂ​​ന​​യി​​ലും മൈ​​ക്രോ​​സോ​​ഫ്റ്റു​​മാ​​യി ഇ​​വ​​ർ​​ക്കു പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്. ഐ​​ഐ, ഇ​​കൊ​​മേ​​ഴ്സ് ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഫ്ളി​​പ്കാ​​ർ​​ട്ടു​​മാ​​യു​​ള്ള ഡാ​​റ്റാ സെ​​ന്‍റ​​ർ സ​​ഹ​​ക​​ര​​ണ​​വും ഗ്രൂ​​പ്പ് വി​​പു​​ലീ​​ക​​രി​​ക്കും.

Business

എ​സി​സി​യും ഓ​റി​യ​ന്‍റും അം​ബു​ജ​യി​ൽ ല​യി​ക്കും

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: എ​​സി​​സി സി​​മ​​ന്‍റ്സും ഓ​​റി​​യ​​ന്‍റ് സി​​മ​​ന്‍റ്സും ഇ​​ല്ലാ​​താ​​കു​​ന്നു. അ​​ദാ​​നി ഗ്രൂ​​പ്പി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​സി​​സി​​യും ഓ​​റി​​യ​​ന്‍റ് സി​​മ​​ന്‍റ്സും ല​​യി​​പ്പി​​ക്കു​​ന്ന​​തി​​ന് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അ​​നു​​മ​​തി​​ക​​ൾ ല​​ഭി​​ച്ച​​താ​​യി അം​​ബു​​ജ സി​​മ​​ന്‍റ്സ് ലി​​മി​​റ്റ​​ഡ് വ്യ​​ക്ത​​മാ​​ക്കി.

ഇ​​രു ക​​ന്പ​​നി​​ക​​ളും അം​​ബു​​ജ​​യി​​ൽ ല​​യി​​ക്കും. ഇ​​തോ​​ടെ, ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ​​മി​​ന്‍റ് ഉ​​ത്​​പാ​​ദ​​ന​​ക്ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യി അം​​ബു​​ജ മാ​​റും. ല​​യ​​ന​​ത്തോ​​ടെ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ഒ​​രു ‘വ​​ണ്‍ സി​​മ​​ന്‍റ് പ്ലാ​​റ്റ്ഫോം’ രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ടു.

ല​​യ​​നം 12 മാ​​സ​​ത്തി​​നു​​ള്ളി​​ൽ പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ല​​യ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഓ​​രോ 10 രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള എ​​സി​​സി​​യു​​ടെ 100 ഓ​​ഹ​​രി​​ക​​ൾ​​ക്ക് അം​​ബു​​ജ​​യു​​ടെ 2 രൂ​​പ​​വീ​​തം മു​​ഖ​​വി​​ല​​യു​​ള്ള 328 ഓ​​ഹ​​രി​​ക​​ൾ യോ​​ഗ്യ​​രാ​​യ ഓ​​ഹ​​രി ഉ​​ട​​മ​​ക​​ൾ​​ക്ക് കൈ​​മാ​​റും. ഇ​​തു​​പോ​​ലെ, ഓ​​റി​​യ​​ന്‍റി​​ന്‍റെ ഓ​​രോ രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 100 ഓ​​ഹ​​രി​​ക​​ൾ​​ക്ക് അം​​ബു​​ജ​​യു​​ടെ 2 രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 33 ഓ​​ഹ​​രി​​ക​​ളാ​​കും കൈ​​മാ​​റു​​ക.

അ​​ദാ​​നി ഗ്രൂ​​പ്പി​​ന് കീ​​ഴി​​ലെ മ​​റ്റ് ര​​ണ്ട് സി​​മ​​ന്‍റ് ക​​ന്പ​​നി​​ക​​ളാ​​യ പെ​​ന്ന സി​​മ​​ന്‍റ്, സം​​ഘി ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ​​യും അം​​ബു​​ജ​​യി​​ൽ ല​​യി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളി​​ലാ​​ണ്. ഇ​​വ​​യെ​​ല്ലാം ഇ​​നി ഒ​​റ്റ കോ​​ർ​​പ​​റേ​​റ്റ് സ്ഥാ​​പ​​ന​​മാ​​യി മാ​​റും.

മൊ​​ത്ത​​ത്തി​​ൽ, അ​​ദാ​​നി​​യു​​ടെ സി​​മ​​ന്‍റ് വ്യ​​വ​​സാ​​യ​​ത്തി​​ന് ഉ​​ത്പാ​​ദ​​ന​​ശേ​​ഷി പ്ര​​തി​​വ​​ർ​​ഷം 107 മി​​ല്യ​​ണ്‍ ട​​ണ്ണാ​​ണ്. ഇ​​തി​​ൽ സം​​ഘി ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ​​യും പെ​​ന്ന സി​​മ​​ന്‍റി​​ന്‍റെ​​യും ശേ​​ഷി ഉ​​ൾ​​പ്പെ​​ടെ 57.6 മി​​ല്യ​​ണ്‍ ട​​ണ്‍ അം​​ബു​​ജ​​യ്ക്കാ​​ണ്. എ​​സി​​സി​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ശേ​​ഷി വ​​ർ​​ഷം 40.4 മെ​​ട്രി​​ക് ട​​ണ്ണും ഓ​​റി​​യ​​ന്‍റ് സി​​മ​​ന്‍റി​​ന് 8.5 മി​​ല്യ​​ണ്‍ ട​​ണ്ണു​​മാ​​ണ്. അ​​ദാ​​നി സി​​മ​​ന്‍റ് പോ​​ർ​​ട്ട്ഫോ​​ളി​​യോ​​യി​​ൽ 24 ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് യൂ​​ണി​​റ്റു​​ക​​ൾ, 22 ഗ്രൈ​​ൻ​​ഡിം​​ഗ് യൂ​​ണി​​റ്റു​​ക​​ൾ, 116 ല​​ധി​​കം റെ​​ഡി-​​മി​​ക്സ് കോ​​ണ്‍​ക്രീ​​റ്റ് പ്ലാ​​ന്‍റു​​ക​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ക​​ന്പ​​നി എ​​ക്സി​​ക്യൂ​​ട്ടീ​​വു​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ, അം​​ബു​​ജ 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ പ്ര​​തി​​വ​​ർ​​ഷം ഏ​​ക​​ദേ​​ശം 118 മെ​​ട്രി​​ക് ട​​ണ്‍ ഉ​​ത്പാ​​ദ​​ന​​ശേ​​ഷി​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. 2028ൽ ​​ക​​ന്പ​​നി 140ൽ ​​മെ​​ട്രി​​ക് ട​​ണ്‍ ശേ​​ഷി​​യി​​ലെ​​ത്തു​​മെ​​ന്നും ക​​രു​​തു​​ന്നു.

ഇ​​ന്ത്യ​​ൻ സി​​മ​​ന്‍റ് വ്യ​​വ​​സാ​​യ​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​ന്പ​​നി​​യാ​​യ അ​​ട്രാ​​ടെ​​ക്കി​​ന്‍റെ 2025 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ത്തി​​ൽ ഉ​​ത്പാ​​ദ​​നശേ​​ഷി പ്ര​​തി​​വ​​ർ​​ഷം 183.4 മെ​​ട്രി​​ക് ട​​ണ്ണാ​​യി​​രു​​ന്നു. ഉ​​ത്പാ​​ദ​​നശേ​​ഷി 240.76 മെ​​ട്രി​​ക് ട​​ണ്ണാ​​യി ഉ​​യ​​ർ​​ത്തു​​ന്ന​​തി​​ന് ക​​ന്പ​​നി 10,000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ നി​​ക്ഷേ​​പം പ്ര​​ഖ്യാ​​പി​​ച്ചു.

District News

അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോടെ ക​ര​മാ​ർഗ​മു​ള്ള ക​ണ്ടെ​യ്ന​ർ നീ​ക്കം ല​ക്ഷ്യംവ​ച്ച് അ​ദാ​നി ഗ്രൂ​പ്പ് അധി​കൃ​ത​ർ

വി​ഴി​ഞ്ഞം: അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോടെ ക​ര​മാ​ർ​ഗ​മു​ള്ള ക​ണ്ടെ​യ്ന​ർ നീ​ക്കം ല​ക്ഷ്യം വ​ച്ച് അ​ദാ​നി ഗ്രൂ​പ്പ​് അധി​കൃ​ത​ർ. അ​തി​നാ​യി കോ​വ​ളം - കാ​രോ​ട് ബൈ​പ്പാ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന തു​റ​മു​ഖ റോ​ഡി​ന്‍റെ അ​വ​സാ​ന ഘ​ട്ട​പ്പ​ണി​ക​ൾ ധൃ​ത​ഗ​തി​യി​ലാ​ക്കി.

ബൈ​പ്പാ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ നി​ര​പ്പാ​ക്ക​ൽ, വീ​തി​കൂ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ളാ​ണ് വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ഇ​തോ​ടെ ഒ​രു ക​ണ്ടെ​യ്ന​ർ ക​ട​ന്നു​പോ​കാ​ൻ പാ​ക​ത്തി​ലു​ള്ള ഒ​രു റോ​ഡ് പൂ​ർ​ത്തി​യാ​യി കാ​ണാ​ൻ വി​ഴി​ഞ്ഞ​ത്തു​കാ​രു​ടെ നീ​ണ്ട പ​ത്തു വ​ർ​ഷ​ത്തെ​ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​വു​ക​യാ​ണ്. എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​രു റോ​ഡു​നി​ർ​മിക്കാ​നു​ള്ള പ​ണം പോ​ലും അ​നു​വ​ദി​ക്കാ​നി​ല്ലാ​യി​രു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേശ​ത്തെ തു​ട​ർ​ന്നു തു​റ​മു​ഖ ക​വാ​ട​മാ​യ മു​ല്ലൂ​ർ​ ക​ലു​ങ്ക്ന​ട​ മു​ത​ൽ ക​ഴ​ക്കൂ​ട്ടം കാ​രോ​ട് ബൈ​പ്പാ​സി​ൽ സം​ഗ​മി​ക്കു​ന്ന പ്ര​ധാ​ന റോ​ഡ് നി​ർ​മാ​ണം അ​ദാ​നി ഗ്രൂ​പ്പി​ന് ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​ന്ന​താ​യാ​ണ​റി​വ്.

വി​ഴി​ഞ്ഞം - ക​ളി​യി​ക്കാ​വി​ള റോ​ഡി​ൽനി​ന്ന് ബൈ​പ്പാ​സ് വ​രെ നീ​ളു​ന്ന 1.85 കി​ലോമീ​റ്റ​ർ പ്ര​ധാ​ന റോ​ഡ് നി​ർ​മാ​ണ​ത്തിനു തു​ട​ക്ക​ത്തി​ൽ 30 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട​തും ഉ​ദ്ദേ​ശി​ച്ച​തി​നെ​ക്കാ​ൾ നി​ർ​മാ​ണ​ത്തി​ൽ മാ​റ്റം വ​ന്ന​തും ചെലവ് ​ഇ​ര​ട്ടി​യാ​യി വ​ർ​ധിച്ചു.
അ​ധി​കൃ​ത​രു​ടെ പി​ടി​പ്പു കേ​ടു​കാ​ര​ണം ബൈ​പ്പാ​സി​ൽ​പ്ര​വേ​ശി​ക്കു​ന്ന​തി​നും ക​ഷ്ടി​ച്ച് നൂ​റു മീ​റ്റ​ർ വ​രെ അ​ടു​ത്ത് നി​ർ​മിച്ച റോ​ഡ് പ​ണി നാ​ലു വ​ർ​ഷ​ത്തോ​ളം​സ്തം​ഭി​ച്ച് കി​ട​ന്നു. മു​ന്നോ​ട്ട്പോ​കാ​നാ​യി വേ​ണ്ട ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വൈ​കി​യ​തും തി​രി​ച്ച​ടി​യാ​യി. ഇ​ടു​ങ്ങി​യ സ​ർ​വീസ് റോ​ഡി​ൽ നി​ന്ന് കു​ത്ത​നെ​യു​ള്ള ക​യ​റ്റം ക​യ​റി ബൈ​പ്പാ​സി​ൽ ക​ണ്ടെ​യ്ന​റു​ക​ൾ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ റോ​ഡി​നു വീ​തി കൂ​ട്ട​ണ​മാ​യി​രു​ന്നു.

ഇ​തി​നു വേ​ണ്ട തു​ച്ഛ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ക​ഴി​ഞ്ഞു​ള്ള റോ​ഡ് നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 2013-​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ 2015 മു​ത​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ർ​ണ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​സ​ങ്ങ​ൾ നീ​ണ്ട അ​തി​ജീ​വ​ന സ​മ​ര​ത്തി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ലും റോ​ഡ് പ​ണി​ക്ക് ത​ട​സ​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ക​ട​ലി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ട് ഊ​റ്റം കൊ​ണ്ട സ​ർ​ക്കാ​ർ ക​ര​യി​ലെ റോ​ഡിന്‍റെകാ​ര്യം മ​റ​ന്ന​തും തി​രി​ച്ച​ടി​യാ​യി.

കൂ​ടാ​തെ​ തു​റ​മു​ഖ​ത്തി​ന്‍റെ മേ​ൽനോ​ട്ട​ച്ചുമ​ത​ല​യു​ള്ള വി​ഴി​ഞ്ഞം ഇ​ന്‍റർ​നാ​ഷ​ണ​ൽ സി​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (വി​സി​ൽ) അ​ധി​കൃ​ത​രും ക​ര​മാ​ർ​ഗ​മു​ള്ള തു​റ​മു​ഖ വി​ക​സ​നം ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു. ട്ര​യ​ൽ റ​ണ്ണും ഉ​ദ് ഘാ​ട​ന​വും ക​ഴി​ഞ്ഞു​ള്ള ഒ​ന്ന​ര​വ​ർ​ഷ​ത്തി​നി​ട​യി​ൽ 560-ഓ​ളം ച​ര​ക്കു​ക​പ്പ​ലു​ക​ൾ വ​ഴി​ഞ്ഞ​ത്ത് വ​ന്നു പോ​യി. ഇ​തു​വ​ഴി പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തോ​ളം ക​ണ്ടെ​യ്ന​റു​ക​ളും കൈ​കാ​ര്യം ചെ​യ്തു. എ​ന്നാ​ൽ ക​ര​മാ​ർ​ഗം ഒ​രെ​ണ്ണം പോ​ലും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തിനു പാ​ക​ത്തി​ൽ ഒ​രു റോ​ഡ് വി​ക​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​നാ​കാത്ത​താ​ണ് പ്ര​ധാ​ന തി​രി​ച്ച​ടി​യാ​യ​ത്. റിം​ഗ് റോ​ഡ്, തീ​ര​ദേ​ശ ബൈ​പാ​സ് എ​ന്നി​വ​യെ​ല്ലാം അ​ള​വ് ക​ഴി​ഞ്ഞ് നി​ർ​മാ​ണ​വും കാ​ത്ത് കി​ട​ക്കു​ക​യാ​ണ്.

പ്ര​മാ​ണ​ങ്ങ​ൾ വാ​ങ്ങി, ന​ഷ്ട​പ​രി​ഹാ​രം ഉടന്‌ ന​ൽ​കു​മെ​ന്നു​ം പറഞ്ഞുള്ള പ​റ്റി​ക്ക​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​തി​നു​പ​രി വി​ഴി​ഞ്ഞം -ബാ​ല​രാ​മ​പു​രം റോ​ഡ്, വി​ഴി​ഞ്ഞം-പ​ള്ളി​ച്ച​ൽ റോ​ഡ് ഉ​ൾ​പ്പെ​ടെ​ മേ​ഖ​ല​യി​ലെ​ ചെ​റു​തും വ​ലു​തു​മാ​യ റോ​ഡു​ക​ളു​ടെ വി​ക​സ​ന വാ​ഗ്ദാ​ന​ങ്ങ​ളും ക​ട​ലാ​സി​ൽ ഉ​റ​ങ്ങു​ക​യാ​ണ്. ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നാ​യി നി​ർ​മിക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന റെ​യി​ൽ​വേ​യു​ടെ കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ തയാ​റ​ല്ല. ഇ​തൊ​ന്നും​ന​ട​ത്താ​തെ​യാ​ണു വി​ഴി​ഞ്ഞം വി​ക​സ​ന കു​തി​പ്പി​ൽ എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​ഇ​ട​വി​ട്ടു​ള്ള വ​ര​വ്.

National

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ വാ​ര്‍​ത്ത​ക​ൾ വി​ല​ക്കി​യ ഉ​ത്ത​ര​വ് കോ​ട​തി റ​ദ്ദാ​ക്കി

 ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ വാ​ര്‍​ത്ത​ക​ൾ വി​ല​ക്കി​യ ഉ​ത്ത​ര​വ് ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി റ​ദ്ദാ​ക്കി. സി​വി​ല്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് നാ​ല് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വാ​ർ​ത്ത ന​ൽ​കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കി​യ ഉ​ത്ത​ര​വ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

ര​വി നാ​യ​ർ അ​ട​ക്കം നാ​ല് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് വാ​ദം കേ​ൾ​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത​തി​നാ​ൽ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ര​വി നാ​യ​ർ, അ​ബി​ർ ദാ​സ്‌​ഗു​പ്ത, അ​യ്സ്കാ​ന്ത് ദാ​സ്, ആ​യു​ഷ് ജോ​ഷി എ​ന്നി​വ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് രോ​ഹി​ണി കോ​ട​തി​യി​ലെ ജി​ല്ലാ ജ​ഡ്ജി ആ​ശി​ഷ് അ​ഗ​ർ​വാ​ൾ നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​ട്ട​ത്.

അ​ദാ​നി​ക്കെ​തി​രാ​യ ലേ​ഖ​ന​ങ്ങ​ൾ വ​ള​രെ​ക്കാ​ല​മാ​യി പ​ര​സ്യ​മാ​യി ല​ഭ്യ​മാ​ണെ​ന്നും അ​തി​നാ​ൽ, സി​വി​ൽ ജ​ഡ്ജി അ​വ നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ന്ന​തി​ന് മു​മ്പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം കേ​ൾ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി.

വെ​ബ്സൈ​റ്റു​ക​ളാ​യ paranjoy.in, adaniwatch.org, adanifiles.com.au എ​ന്നി​വ​യി​ലെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ പ്ര​ശ​സ്‌​തി ക​ള​ങ്ക​പ്പെ​ടു​ത്താ​നും ആ​ഗോ​ള ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്താ​നും പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്നാ​ണ് അ​ദാ​നി ക​മ്പ​നി ആ​രോ​പി​ച്ച​ത്.

Latest News

Corehub Up